
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര നഗരസഭയിലെ ഫോർട്ട് വാർഡിൽ ഉൾപ്പെടുന്ന വിവിധ ജനവിഭാഗങ്ങളുടെ കൂട്ടായ്മയാണ് വടക്കേ കോട്ട റസിഡൻസ് അസോസിയേഷൻ (VKRA) വടക്ക് കന്യാകുമാരി തിരുവനന്തപുരം റെയിൽവേ ലയിൻ കിഴക്ക് അഗസ്ത്യ പർവ്വതത്തിൽ നിന്ന് ഉത്‌ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന നെയ്യാറ് തെക്ക് ചരിത്ര പ്രസിദ്ധമായ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സ്മരണാർത്ഥം നിലകൊള്ളുന്ന നഗരസഭയുടെ പാർക്ക് പടിഞ്ഞാറ് തിരുവനന്തപുരം നാഗർകോവിൽ സംസ്ഥാന പാതയും നെയ്യാറ്റിൻകര കാട്ടാക്കട ഭാഗത്തു പോകുന്ന പാതയുടെ മദ്ധ്യഭാഗത്ത് നഗര തിരക്കുകളിൽ നിന്ന് വേറിട്ട് നഗര ഹൃദയഭാഗത്ത് ഗ്രാമീണ ചുറ്റുപാടിൽ നിലകൊള്ളുന്ന പ്രദേശമാണ് വടക്കേ കോട്ട റസിഡൻസ് അസോസിയേഷൻ ചരിത്ര പ്രസിദ്ധമായ അമ്മച്ചിപ്ലാവ് സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണസ്വാമിക്ഷേത്രം നെയ്യാറ്റിൻകരയുടെ താലൂക്ക് ആസ്ഥാനം പോലീസ് സ്റ്റേഷൻ ജനറൽ ഹോസ്പിറ്റൽ നിരവധി സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികളുടെ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ ദേശാസാൽ കൃത ബാങ്കുകൾ പ്രമുഖ കച്ചവടസ്ഥാപനങ്ങളും കോട്ടയുടെ പൂർവ്വകാല സ്മരണകളായ ലായം കൊത്തളം, വടക്കത്, കിഴക്കത്, കുഞ്ചു വീട്, തങ്കച്ചി വിള, മേലതിൽ, കീഴത് എന്നീ നാമഥേയത്തിലുള്ള സ്ഥലങ്ങളും ഗൃഹപേരുകളും റസിഡൻസിൻ്റെ പൗരാണികത നിലനിർത്തുന്നതാണ് ഏകദേശം 300-ൽപരം കുടുബങ്ങൾ ജാതി മത വ്യത്യാസമില്ലാതെ വസിക്കുന്ന പ്രദേശം സർക്കാർ ജീവനക്കാർ സൈനീക സേവനം അനുഷ്ടിക്കുന്നവർ അദ്ധ്യാപകർ ഡോക്ടർമാർ അഡ്വക്കേറ്റുകൾ വിവിധ തരം ബിസിനസ്സ് നടത്തുന്നവർ കർഷകർ ഷീരകർഷകർ സാമൂഹ്യ പ്രവർത്തകർ കലാകാരന്മാർ സാഹിത്യകാരന്മാർ കായിക രംഗത്ത് മികവ് തെളിയിച്ചവരാലും സമ്പന്നമായ പ്രദേശമാണ് വടക്കേ കോട്ട റസിഡൻസ് അസോസിയേഷൻ